Dengue Cases On Rise: ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു; താപനിലയിലെ വർധനവ് ഡെങ്കി വ്യാപനത്തിന് കാരണമാകുമോ?

Oct 07, 2025

Dengue Cases On Rise: ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു; താപനിലയിലെ വർധനവ് ഡെങ്കി വ്യാപനത്തിന് കാരണമാകുമോ?

രാജ്യത്ത് ഡെങ്കിപ്പനി കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്.
ആരോ​ഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്ന കണക്കുകളാണ് പുറത്ത് വരുന്നത്.

വർദ്ധിച്ചുവരുന്ന കേസുകൾക്കിടയിൽ, ഉയർന്ന താപനില ഡെങ്കിപ്പനി കൂടുതൽ വർധിക്കുന്നതിന് കാരണമാകുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. വർദ്ധിച്ചുവരുന്ന താപനില കാരണം ഡെങ്കി വൈറസ് കൂടുതൽ മാരകമാകാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. “ഡെങ്കി കൊതുകിലൂടെ പകരുന്ന രോഗമായതിനാൽ, രോഗകാരണമാകുന്ന വൈറസിന്റെ കൊതുകിന്റെ കോശങ്ങളിലും മനുഷ്യരിലും വളരാനുള്ള കഴിവ് വൈറൽ വൈറസിന്റെ നിർണായക ഘടകമാണ്
ഡെങ്കിപ്പനിയിൽ ഉയർന്ന താപനില എങ്ങനെ വർധിക്കുന്നു?
 
പാരിസ്ഥിതിക ഊഷ്മാവ് വർധിക്കുന്ന സമയങ്ങളിൽ ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുകുവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനാൽ, കൂടുതൽ മാരകമായ ഡെങ്കിപ്പനി വൈറസുകളും ഗുരുതരമായ രോഗാവസ്ഥകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. താരതമ്യേന ഉയർന്ന പാരിസ്ഥിതിക താപനില കൊതുകുകളിൽ വൈറസിന്റെ ഇൻകുബേഷൻ കാലയളവ് കുറയ്ക്കുന്നത് ഡെങ്കിപ്പനി വ്യാപനത്തിൽ വർദ്ധനവിന് കാരണമാകുമെന്ന് മുൻപ് പഠനങ്ങൾ വ്യക്തമാക്കിയിരുന്നു.
ഡിഇഎൻവി മൂലമുണ്ടാകുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കിപ്പനി. കൊതുകിന്റെ കടിയേൽക്കുന്നതിലൂടെ ഇത് മനുഷ്യരിലേക്ക് പകരുന്നു. ആഗോളതലത്തിൽ, വർഷങ്ങളായി ഡെങ്കിപ്പനി വർധിച്ചുവരികയാണ്. രോഗത്തിന്റെ തീവ്രതയിലും മരണനിരക്കിലും അതിനനുസരിച്ചുള്ള വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഭൂരിഭാഗം രോഗികളിലും, ഡെങ്കിപ്പനി ത്രീവ്രമല്ല. എന്നാൽ, ചില  രോ​ഗികളിൽ ഇത് ത്രോംബോസൈറ്റോപീനിയ അല്ലെങ്കിൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വളരെ കുറയുന്നതിനും ഷോക്ക് സിൻഡ്രോമിനും കാരണമാകുന്ന അവസ്ഥ എന്നിവയിലേക്ക് നയിക്കുന്നു.
ഡെങ്കിപ്പനി പ്രതിരോധ മാർ​ഗങ്ങൾ

ഫുൾസ്ലീവ് കൈയ്യുള്ള ഡ്രസുകളും പാന്റും ധരിക്കുക
ശരിയായ ശുചിത്വം പാലിക്കുക
ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക
വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്
കൊതുകു നിവാരണ മരുന്നുകൾ ഉപയോ​ഗിക്കുക
പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക
 

← Back to Articles
Book Now
Lab Result