ചെറുപ്പക്കാരിലെ പിത്താശയക്കല്ല്

Oct 07, 2025

ചെറുപ്പക്കാരിലെ പിത്താശയക്കല്ല്

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍ അടക്കം ഗോള്‍സ്‌റ്റോണ്‍ അഥവാ പിത്തക്കല്ലുകള്‍ കണ്ടുവരുന്നു. പിത്താശയക്കല്ല് എന്നാണ് പൊതുവേ ഇതിനെ പറയാറുള്ളത്.ഇതിന് ചില പ്രത്യേക കാരണങ്ങള്‍ ഡോക്ടര്‍ പറയുന്നു. ഇതെക്കുറിച്ചറിയാം.ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍ അടക്കം ഗോള്‍സ്‌റ്റോണ്‍ അഥവാ പിത്തക്കല്ലുകള്‍ കണ്ടുവരുന്നു. ഇതിന് ചില പ്രത്യേക കാരണങ്ങള്‍ ഡോക്ടര്‍ പറയുന്നു. ഇതെക്കുറിച്ചറിയാം.

മുൻപ് 40-50 വയസ്സുള്ള ആളുകൾക്ക് മാത്രം ഉണ്ടായിരുന്ന വയറുവേദനയും, ഓക്കാനവും, നെഞ്ചെരിച്ചിലും ഇപ്പോൾ ചെറുപ്പക്കാരിലും കണ്ടുവരുന്നു. 20 വയസ്സുള്ള പലരെയും ഇത് ബാധിക്കുന്നു. നമ്മുടെ ജീവിതശൈലിയും, ഭക്ഷണരീതികളും മാറിയതാണ് ഇതിന് പ്രധാന കാരണംചെറുപ്പക്കാരിൽ കണ്ടുവരുന്ന പിത്ത കല്ലുകളെക്കുറിച്ച് സംസാരിക്കുന്നു. ഫാസ്റ്റ് ഫുഡ്, മാനസിക സമ്മർദ്ദം, തെറ്റായ ഡയറ്റുകൾ എന്നിവ കാരണം 20 കളിൽ തന്നെ പലർക്കും പിത്ത കല്ലുകൾ ഉണ്ടാകുന്നു. ഇത് കൂടാനുള്ള കാരണങ്ങളെക്കുറിച്ചും, രോഗലക്ഷണങ്ങളെക്കുറിച്ചും, ചികിത്സയെക്കുറിച്ചും ഈ ലേഖനത്തിൽ പറയുന്നു.

പിത്താശയക്കല്ല് അഥവാ ഗോള്‍സ്‌റ്റോണ്‍സ്‌
കരളിന്റെ അടിയിൽ പിത്താശയം എന്നൊരു ചെറിയ അവയവമുണ്ട്. കൊഴുപ്പ് ദഹിപ്പിക്കാൻ സഹായിക്കുന്ന പിത്തരസം ഇതിലാണ് സൂക്ഷിക്കുന്നത്. ഈ പിത്താശയത്തിൽ കല്ലുകൾ ഉണ്ടാകുന്നതിനെയാണ് പിത്ത കല്ലുകൾ എന്ന് പറയുന്നത്. ഇത് ചെറു ധാന്യങ്ങൾ പോലെയും, ഗോൾഫ് പന്തിന്റെ വലുപ്പത്തിലും കാണപ്പെടാറുണ്ട്. ചില ആളുകൾക്ക് ഇത് ഉണ്ടായാലും ഒരു പ്രശ്നവും ഉണ്ടാകില്ല. എന്നാൽ മറ്റു ചിലർക്ക് ഇത് മൂലം കഠിനമായ വേദന ഉണ്ടാവാം. പിത്തരസം ഒഴുകി നീങ്ങുന്നതിന് ഈ കല്ലുകൾ തടസ്സം ഉണ്ടാക്കുമ്പോളാണ് വേദന ഉണ്ടാകുന്നത്

1) സംസ്കരിച്ച ഭക്ഷണവും, ഫാസ്റ്റ് ഫുഡും
നമ്മൾ കഴിക്കുന്ന മിക്ക ഭക്ഷണങ്ങളിലും കൊഴുപ്പ് കൂടുതലാണ്. ഉദാഹരണത്തിന്: മധുരമുള്ള പാനീയങ്ങൾ, ചീസ് ചേർത്ത പലഹാരങ്ങൾ, ബർഗറുകൾ, ഫ്രൈസ് എന്നിവയിൽ ഫൈബർ കുറവാണ്. ഇവയെല്ലാം പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നാൻ കാരണമാവുകയും, കൂടുതൽ കലോറി ശരീരത്തിൽ എത്തുകയും ചെയ്യുന്നു. ഒരു വ്യക്തി കൂടുതൽ ഫൈബർ കഴിക്കുമ്പോൾ വയറു നിറഞ്ഞതായി തോന്നുകയും, കൊഴുപ്പ് അധികമായി കഴിക്കുന്നത് ശ്രദ്ധയിൽ വരാതിരിക്കുകയും ചെയ്യും.
2) പെട്ടന്നുള്ള ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ
ഇന്നത്തെ ചെറുപ്പക്കാർക്കിടയിൽ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്‌, കീറ്റോജെനിക് ഡയറ്റ്, ഡീടോക്‌സ് ഡയറ്റ്‌ തുടങ്ങിയ രീതികൾ പ്രചാരത്തിലുണ്ട്. പെട്ടെന്ന് ശരീരഭാരം കുറയുമ്പോൾ കരളിൽ നിന്ന് കൂടുതൽ കൊളസ്ട്രോൾ പിത്തരസത്തിലേക്ക് പോവുകയും, ഇത് കല്ലുകൾ ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു.
3) വ്യായാമം ഇല്ലാത്ത ജീവിതശൈലിയും, മാനസിക സമ്മർദ്ദവും:
ജോലി ചെയ്യുന്ന ആളുകൾക്ക് കൃത്യ സമയത്ത് ഭക്ഷണം കഴിക്കാൻ സമയം കിട്ടാറില്ല. കൂടുതൽ സമയം ജോലി ചെയ്യുന്നതും, മാനസിക സമ്മർദ്ദവും പിത്ത കല്ലുകൾ ഉണ്ടാകുന്നതിന് കാരണമാകാം. മാനസിക സമ്മർദ്ദവും, വ്യായാമം ഇല്ലാത്ത ജീവിതരീതിയും ദഹനത്തെയും, ഉപാപചയ പ്രവർത്തനങ്ങളെയും പരോക്ഷമായി ബാധിക്കുന്നു.
4) കൃത്യ സമയത്ത് ഭക്ഷണം കഴിക്കാത്തതും, ഭക്ഷണം ഒഴിവാക്കുന്നതും:
ഒരുപാട് നേരം ആഹാരം കഴിക്കാതെയിരുന്ന്, പിന്നീട് ഒരുപാട് കഴിക്കുന്നതിനെ binge eating എന്ന് പറയുന്നു. ഇങ്ങനെ ചെയ്യുമ്പോൾ പിത്താശയം സാധാരണ രീതിയിൽ പ്രവർത്തിക്കാതെ വരുന്നു. ഇത് പിത്തരസം കട്ടപിടിക്കുന്നതിനും, കല്ലുകൾ ഉണ്ടാകുന്നതിനും കാരണമാവുകയും ചെയ്യുന്നു.


സാധാരണ ലക്ഷണങ്ങൾ:

ഇപ്പോൾ പ്രായമായവർക്ക് മാത്രമല്ല ചെറുപ്പക്കാർക്കും പിത്ത കല്ലുകൾ വരുന്നുണ്ട്. തെറ്റായ ഡയറ്റുകൾ പിന്തുടരുന്നവർ, കൃത്യ സമയത്ത് ഭക്ഷണം കഴിക്കാത്തവർ, മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ എന്നിവർക്കെല്ലാം ഈ രോഗം വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് എല്ലാവരും ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കണം. നിങ്ങൾക്ക് വയറുവേദന ഉണ്ടാവുകയാണെങ്കിൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്.അള്‍ട്രസൗണ്ട് സ്‌കാനിലൂടെ പിത്ത കല്ലുകൾ ഉണ്ടോ എന്ന് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. നേരത്തെയുള്ള രോഗനിർണയം, ഭക്ഷണക്രമീകരണം, ജീവിതശൈലി മാറ്റങ്ങൾ, ശരിയായ ശസ്ത്രക്രിയ എന്നിവയിലൂടെ ഒരു നല്ല ദഹന വ്യവസ്ഥ നിലനിർത്താനും, രോഗം മൂർച്ഛിക്കുന്നത് തടയാനും സാധിക്കും. ആരോഗ്യമുള്ള ഒരു ദഹന വ്യവസ്ഥനിലനിർത്താനും, രോഗം വഷളാകാതിരിക്കാനും നേരത്തെയുള്ള ഇടപെടൽ, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, ജീവിതശൈലി മാറ്റങ്ങൾ, വേഗത്തിലുള്ള ശസ്ത്രക്രിയാ ചികിത്സ എന്നിവ സഹായിക്കും.

← Back to Articles
Book Now
Lab Result