തടി കുറയാനും ആരോഗ്യത്തിനും ഈ ഭക്ഷണശീലം

Oct 07, 2025

തടി കുറയാനും ആരോഗ്യത്തിനും ഈ ഭക്ഷണശീലം

ശരിയായ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തോടെയും ഊർജ്ജസ്വലതയോടെയും ഇരിക്കാൻ അത്യാവശ്യമാണ്. സമീകൃതാഹാരമായ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിക്കുന്നതും, രാത്രിയിലെ ഭക്ഷണം ലഘുവാക്കുന്നതും ആരോഗ്യത്തിന് നല്ലതാണെന്ന് പറയാറുണ്ട്. പരമ്പരാഗത ഇന്ത്യൻ ഉച്ചഭക്ഷണത്തെ കൂടുതൽ ആരോഗ്യകരമാക്കാൻ സഹായിക്കുന്ന നാല് ലളിതമായ വഴികൾ പങ്കുവെക്കുന്നു. ഈ മാറ്റങ്ങൾ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാനും, ഊർജ്ജ നില സ്ഥിരമായി നിലനിർത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറയ്ക്കാനും സഹായിക്കുമെന്നും ശരിയായ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തോടെയും ഊർജ്ജസ്വലതയോടെയും ഇരിക്കാൻ അത്യാവശ്യമാണ്. സമീകൃതാഹാരമായ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിക്കുന്നതും, രാത്രിയിലെ ഭക്ഷണം ലഘുവാക്കുന്നതും ആരോഗ്യത്തിന് നല്ലതാണെന്ന് പറയാറുണ്ട്. പരമ്പരാഗത ഇന്ത്യൻ ഉച്ചഭക്ഷണത്തെ കൂടുതൽ ആരോഗ്യകരമാക്കാൻ സഹായിക്കുന്ന നാല് ലളിതമായ വഴികൾ പങ്കുവെക്കുന്നു. ഈ മാറ്റങ്ങൾ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാനും, ഊർജ്ജ നില സ്ഥിരമായി നിലനിർത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറയ്ക്കാനും സഹായിക്കുമെന്നും

ഇലക്കറികള്‍

പച്ചക്കറികളുടെ അളവ് ഇരട്ടിയാക്കുക എന്നതാണ് മൂന്നാമത്തെ കാര്യം. പരിപ്പ്, അവിയൽ, ആവികയറ്റിയ പച്ചക്കറികൾ, സാലഡ് എന്നിവയുടെ അളവ് കൂട്ടുക. ഭക്ഷണത്തിൽ കൂടുതൽ നാരുകൾ ഉൾപ്പെടുത്തുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ആരോഗ്യത്തിന് നല്ലതുമാണ്. ഇലക്കറികള്‍ ധാരാളം കഴിയ്ക്കാം. ഇതെല്ലാം ആരോഗ്യത്തിനൊപ്പം തടി കുറയ്ക്കാന്‍ കൂടി സഹായിക്കുന്ന വഴികളാണ്.

പ്രോട്ടീൻ

നാലാമതായി, ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുക. ഭക്ഷണത്തിൽ പ്രോട്ടീൻ ഇല്ലെങ്കിൽ, പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ കഴിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ആണെങ്കിൽ, അതിന്റെ അളവ് കൂട്ടുക. ഒരു നേരത്തെ ഭക്ഷണത്തിൽ 20-40 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിരിക്കണം. പനീർ, സോയ, പ്രോട്ടീൻ സപ്ലിമെന്റുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോട്ടീൻ ലഭിക്കാൻ സഹായിക്കും. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഏറെ ഗുണം നല്‍കും.

 

അന്നജത്തിന്റെ അളവ്

അന്നജത്തിന്റെ അളവ് പകുതിയായി കുറയ്ക്കുക എന്നതാണ് ആദ്യത്തെ കാര്യം. അതായത്, നിങ്ങൾ കഴിക്കുന്ന ചോറ്, ഇഡ്‌ലി, ദോശ, നാൻ അല്ലെങ്കിൽ ചപ്പാത്തി എന്നിവയുടെ അളവ് പകുതിയായി കുറയ്ക്കുക. നാല് ചപ്പാത്തി കഴിക്കുന്നതിന് പകരം രണ്ട് ചപ്പാത്തിയും, രണ്ട് കപ്പ് ചോറ് കഴിക്കുന്നതിന് പകരം ഒരു കപ്പ് ചോറും കഴിക്കുക. അന്നജം കൂടുതലുള്ള ഭക്ഷണങ്ങൾ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നും പഠനങ്ങൾ പറയുന്നു. അന്നജത്തിന്റെ ഘടന ദഹനത്തെയും, ഭക്ഷണശേഷം ഉണ്ടാകുന്ന മെറ്റബോളിക് പ്രവർത്തനങ്ങളെയും ബാധിക്കും. ഇത് ടൈപ്പ് 2 പ്രമേഹത്തിനും പൊണ്ണത്തടിക്കും കാരണമാകും.

നട്‌സ്

രണ്ടാമതായി, വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. വറുത്തതും, എണ്ണമയമുള്ളതും, ക്രീം അടങ്ങിയതുമായ ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ സാധിച്ചില്ലെങ്കിൽ പോലും, അവയുടെ അളവ് കുറയ്ക്കാൻ ശ്രമിക്കുക. സ്‌നാക്‌സിന് ആരോഗ്യകരമായ നട്‌സ്, സീഡുകള്‍ എന്നിവ ഉള്‍പ്പെടുത്തുക. ഇവയെല്ലാം ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നവയാണ്. ഇതെല്ലാം ആരോഗ്യത്തിനൊപ്പം തടി കുറയ്ക്കാന്‍ കൂടി സഹായിക്കുന്ന വഴികളാണ്.

 

← Back to Articles
Book Now
Lab Result