ഷൂ മണത്താല്‍ അപസ്മാരം മാറുമോ?

Oct 07, 2025

 ഷൂ മണത്താല്‍ അപസ്മാരം മാറുമോ?

അപസ്മാരം വന്നാല്‍ ഷൂവോ സോക്‌സോ മണക്കാന്‍ കൊടുത്താല്‍ ആശ്വസം ലഭിയ്ക്കുമെന്ന് പറയുന്നത് പലരും കേട്ടു കാണും.
 എന്നാല്‍ ഇതില്‍ സത്യമുണ്ടോ അതോ കെട്ടുകഥയാണോ എന്നതിനെ സംബനന്ധിച്ച് അറിയേണ്ടത് അത്യാവശ്യമാണ്.
 അപസ്മാര രോഗിയ്ക്ക് ഷൂ മണക്കാന്‍ നല്‍കുന്നതിനെ കുറിച്ച് പല സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും എഴുതിയിട്ടുണ്ട്.
 ഇതിനര്‍ത്ഥം ഈ കാര്യം കോടിക്കണക്കിന് ആളുകളിലേയ്ക്ക് എത്തുന്നുവെന്നത് തന്നെയാണ്.
 ചോദ്യോത്തരസംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു വെബ്‌സൈറ്റിലും ഇത് സംബന്ധമായ വിവരണം കണ്ടിട്ടുമുണ്ട്.

ഇത് സംബന്ധിച്ച് തെളിവായി എഴുതിയിരിയ്ക്കുന്നത് അപസ്മാരരോഗിയ്ക്ക് ഷൂ മണക്കാന്‍ നല്‍കുന്നതിന് പുറകിലെ ശാസ്ത്രീയ കാരണം എന്ന ചോദ്യത്തിന് ഉത്തരമായി
quora-യില്‍ എഴുതിയിരിയ്ക്കുന്നത് ഇപ്രകാരമാണ്:

അപസ്മാരം വരുമ്പോൾ മാത്രമല്ല, മറ്റു ചില അസുഖങ്ങൾ വരുമ്പോഴും ചെരിപ്പിൻ്റെ മണമോ ദുർഗന്ധമുള്ള വസ്തുക്കളോ മണക്കുന്ന സമ്പ്രദായം നിലവിലുണ്ട്.
 അപസ്മാരം വരുമ്പോൾ രോഗിക്ക് ഷൂസ് മണക്കുന്ന രീതി നൂറ്റാണ്ടുകളായി കിഴക്കൻ രാജ്യങ്ങളിൽ നടക്കുന്നുണ്ട്.
 ഇന്നും അവികസിതവും വികസിതവുമായ രാജ്യങ്ങളിൽ ഇത് ഉപയോഗിക്കുന്നു.ഹിസ്റ്റീരിയയായിരുന്നു മറ്റൊരു രോഗം.
നാലായിരം വർഷങ്ങൾക്ക് മുമ്പ് ഹിസ്റ്റീരിയ ആക്രമണമുണ്ടായാൽ സ്ത്രീകൾ ഷൂസ് മണക്കുന്ന ഒരു പാരമ്പര്യമുണ്ടായിരുന്നു.
രണ്ട് തരത്തിലുള്ള ഹിസ്റ്റീരിയയെക്കുറിച്ച് അന്നത്തെ ഡോക്ടർമാർക്ക് അറിവുണ്ടായിരുന്നു.
 ഇത്തരത്തിലുള്ള ഹിസ്റ്റീരിയകളിലൊന്നിൽ ഷൂസ് മണക്കുന്നതാണ് പരിഹാരമായി ചെയ്തുകൊണ്ടിരുന്നത്.
 ഷൂ മണക്കുന്ന ഈ രീതിയിയെക്കുറിച്ച് പറയുമ്പോള്‍ രണ്ടു വശങ്ങള്‍ കൂടി പറയേണ്ടതുമുണ്ടെന്നും.
അതില്‍ ഒന്ന് അരോമാതെറാപ്പിയാണെന്ന കണ്ടെത്തലുകളുമുണ്ട്.
 ഷൂസിന് പുറമേ മറ്റു പല വസ്തുക്കള്‍ മണപ്പിച്ച് ബ്രെയിന് ഉത്തേജനമുണ്ടാക്കിയുള്ള ചികിത്സാ രീതികളെക്കുറിച്ചും
ഈ വാദത്തെ സാധൂകരിയ്ക്കാന്‍ ഉത്തരത്തില്‍ വിവരിയ്ക്കുന്നുണ്ട്.

ഈ ഉത്തരത്തില്‍ ഷൂ മണക്കുന്നതിനെ ശാസ്ത്രീയമായി ബന്ധപ്പെടുത്തുന്നതില്‍ ആളുക ള്‍ഇത് കൂടുതലായി വിശ്വസിയ്ക്കാനും സാധ്യതയേറെയാണ്.
 

← Back to Articles
Book Now
Lab Result