PCOD Diet: ജീവിതശൈലിയില്‍ മാറ്റം വരുത്തി പിസിഒഡി അകറ്റാം

Oct 07, 2025

PCOD Diet: ജീവിതശൈലിയില്‍ മാറ്റം വരുത്തി പിസിഒഡി അകറ്റാം

സ്ത്രീകളില്‍ കണ്ടുവരുന്നൊരു ജീവിതശൈലീ രോഗമാണ് പിസിഒഡി എന്നത്.
 കൃത്യമായ വ്യായാമം ഇല്ലാത്തതും ശരിയായ ഭക്ഷണരീതി പിന്തുടരാത്തതും ഇതിന് കാരണമാണ്.

> പിസിഒഡി പ്രത്യുല്‍പാദനത്തെ ബാധിക്കുന്നില്ല
>പിസിഒഡി പിസിഒഎസിലേയ്ക്ക് നയിക്കാം
>വ്യായാമം അനിവാര്യമായ കാര്യമാണ്

നമ്മളുടെ ജീവിതശൈലിയുടേയും അതുപോലെതന്നെ ഹോര്‍മോണല്‍ ചേയ്ഞ്ചതയും മൂലം ഉണ്ടാകുന്ന, പൊതുവില്‍ സ്ത്രീകളില്‍ കണ്ടുവരുന്ന പ്രശ്‌നമാണ് പിസിഒഡി എന്നത്.
 ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന സ്ത്രീകള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്.
 ഇത് കുറയ്ക്കുവാന്‍  ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് നോക്കാം

എന്താണ് പിസിഒഡി?

ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു ഡിസോഡറാണ് പിസിഒഡി.
 ലോകത്തിലെ തന്നെ മോത്തം സ്ത്രീകളുടെ കണക്കെടുത്താല്‍.
 അതില്‍ 10 ശതമാനത്തോളം സ്ത്രീകള്‍ക്ക് പിസിഒഡി ഉണ്ട് എന്നാണ് കണക്കാക്കുന്നത്.

സ്ത്രീകളുടെ ഓവറീസ് അമിതമായി പ്രായപൂര്‍ത്തിയാകാത്ത 
മുട്ടകള്‍ ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നമാണിത്.
 ഇത്തരത്തില്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് 
മോശം ജീവിതരീതി, അമിത വണ്ണം, സ്‌ട്രെസ്സ്, അതുപോലെ ഹോര്‍മോണല്‍ ഇംബാലന്‍സ് എന്നിവ

പിസിഒഡി പ്രത്യുല്‍പാദനത്തെ ബാധിക്കുന്നുണ്ടോ?

പൊതുവില്‍ പലര്‍ക്കും ഒരു പേടിയാണ് പിസിഒഡി വന്നാല്‍ കുട്ടികള്‍ ഉണ്ടാവുകയില്ല എന്നത്.
 എന്നാല്‍, ഡോക്ടറെ കണ്ട് കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവര്‍ക്ക് യാതൊരു പ്രശ്‌നവും കൂടാതെ കുട്ടികളുണ്ടാകും.
 പിസിഒഡി ഉള്ളവരിലും ഓവുലേറ്റ് ചെയ്യുവാന്‍ സാധിക്കും എന്നാണ് പറയപ്പെടുന്നത്.
 പിസിഒഎസ് പോലെ ഭയപ്പെടേണ്ട ഒന്നല്ല പിസിഒഡി.

പിസിഒഡിയും പിസിഒഎസും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഈ രണ്ട് അസുഖം വന്നാലും ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നുണ്ട്.
 രണ്ടും രണ്ട് രീതിയിലാണ് ബാധിക്കുക എന്ന് മാത്രം.
 പിസിഒഎസ് പിസിഒഡിയെ അപേക്ഷിച്ച് വളരെ കുറച്ച് സ്ത്രീകളെ മാത്രമാണ് ബാധിക്കുന്നത്.
 പിസിഒഡിയില്‍ ഇമ്മെച്വര്‍ എഗ്ഗ്‌സ് ഉല്‍പാദിപ്പിക്കപ്പെടുന്നുവെങ്കില്‍ പിസിഒഎസ് എന്നത് മെറ്റാബോളിക് ഡിസോഡറാണ്.
 പിസിഒഡി ഗുരുതരാവസ്ഥയിലെത്തിയാല്‍ അത് പിസിഒഎസിലേയ്ക്കും നയിക്കും.
 അതോടെ ഓവറീസ് എഗ്ഗ് ഉല്‍പാദിപ്പിക്കുന്നത് നില്‍ക്കുകയും ചെയ്യും.
 പിസിഒഡി പ്രത്യുല്‍പാദനത്തെ ബാധിക്കുന്നില്ലെങ്കില്‍ പിസിഒഎസ് പ്രത്യുല്‍പാദനത്തെ ബാധിക്കുന്ന അവസ്ഥയാണ്.

ലൈഫ്‌സ്റ്റൈലില്‍ എന്തെല്ലാം മാറ്റം വരുത്താം.....

പിസിഒഡിയ്ക്ക് പ്രധാനമായും കാരണമാകുന്നത് നമ്മളുടെ ലൈഫ്‌സ്റ്റൈലിലുണ്ടാകുന്ന വ്യത്യാസമാണ്.
 അതുകൊണ്ടുതന്നെ ഇതില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.
 അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അമിതവണ്ണം കുറയ്ക്കുക എന്നത്.

നമ്മളുടെ ബോഡിമാസ് എല്ലായ്‌പ്പോഴും 18.5 നും അതുപോലെ 24.5 നും ഇടയിലായിരിക്കണം. 
ഇതാണ് ഏറ്റവും നല്ല ആരോഗ്യമുള്ള ഒരു സ്ത്രീയുടെ ബോഡിമാസായി കണക്കാക്കുന്നത്.
 ഒരാളുടെ ബോഡിമാസ് 30ന് മേലെ ആയാല്‍ അത് അമിതവണ്ണമായാണ് കണക്കാക്കുന്നത്. 
ഇത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല

അതുകൊണ്ടുതന്നെ നല്ല ആരോഗ്യമുള്ള ഒരു ബോഡിവേയ്റ്റ് മെയ്‌ന്റെയ്ന്‍ ചെയ്യേണ്ടത് അനിവാര്യമായ കാര്യമാണ്. 
ഇത് ശരീരത്തിലെ മൊത്തത്തിലുള്ള കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നുണ്ട്.
 അതുപോലെ, ബ്ലഡ് പ്രഷര്‍ കുറയ്ക്കുന്നതിനും പ്രമേഹം കുറയ്ക്കുവാനും ഹൃദയ സംബന്ധമായ രോഗങ്ങള്‍ കുറയ്ക്കുവാനും സഹായിക്കുന്നുണ്ട്.

കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുക......

ചോറ് കഴിക്കുന്നത് അതുപോലെ, കപ്പ എന്നിവയെല്ലാം കുറയ്ക്കുന്നത് നല്ലതായിരിക്കും.
 അതുപോലെതന്നെ കാര്‍ബ്‌സ് കുറഞ്ഞ ഭക്ഷണം ആഹാരത്തില്‍ ചേര്‍ക്കുന്നതാണ് ഏറ്റവും നല്ലത്.
 ഇതിനായി ധാന്യങ്ങള്‍ അതുപോലെ, നട്ട്‌സ് എന്നിവയെല്ലാം ചേര്‍ക്കാവുന്നതാണ്.

അതുപോലെ, മധുരം അടങ്ങിയ ഭക്ഷണം, അമിതമായി ഉപ്പുള്ള ഭക്ഷണങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം
 ഒഴിവാക്കുന്നത് നല്ലതാണ്.

സ്ഥാരമായി വ്യായാമം ചെയ്യുക....

എന്നും വ്യായാമം ചെയ്യേണ്ടത് അനിവാര്യമായ കാര്യമാണ്.
 പ്രത്യേകിച്ച് കാര്‍ഡിയോ വര്‍ക്കൗട്ട്‌സ് ശീലമാക്കുന്നത് ഇത്തരം ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുവാന്‍
 സഹായിക്കുന്ന കാര്യമാണ്.
 
← Back to Articles
Book Now
Lab Result