മരുന്നില്ലാതെ പ്രമേഹത്തെ തടയാം, ആരോഗ്യത്തോടെ ജീവിക്കാം; ഈ 10 ശീലം ദിനവും

Oct 07, 2025

മരുന്നില്ലാതെ പ്രമേഹത്തെ തടയാം, ആരോഗ്യത്തോടെ ജീവിക്കാം; ഈ 10 ശീലം ദിനവും

ശരീരത്തിലെ ആഗ്‌നേയ ഗ്രന്ഥിയില്‍ ഇന്‍സുലിന്‍ കുറവുണ്ടാകുകയും രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുകയും ചെയ്യുന്ന ഒരു രോഗമാണ് പ്രമേഹം. മോശം ഭക്ഷണക്രമം, ഇന്‍സുലിന്‍ അഭാവം, ജനിതക ഘടകങ്ങള്‍, ഉയര്‍ന്ന കൊളസ്‌ട്രോള്‍, വ്യായാമക്കുറവ്, ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ, അമിതവണ്ണം എന്നിവ പ്രമേഹ രോഗത്തിന് കാരണമാകുന്നു.

ഇന്നത്തെക്കാലത്ത് ഒട്ടുമിക്ക ആളുകളെയും എളുപ്പത്തില്‍ പിടികൂടുന്ന ഒരു രോഗമാണിത്. ഒരിക്കല്‍ വന്നാല്‍ പൂര്‍ണമായി ചികിത്സിച്ച് നീക്കാന്‍ കവിയാത്ത ഒരു രോഗമാണ് പ്രമേഹം. ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ഇത് നിയന്ത്രിക്കാന്‍ കഴിയൂ. നേരത്തെ, ഈ രോഗം പ്രായമായവരെ മാത്രമായിരുന്നു ബാധിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇന്നത്തെ ജീവിതശൈലി കാരണം എല്ലാ പ്രായത്തിലുള്ളവരും പ്രമേഹത്തിന്റെ ഇരകളാകുന്നു.

Read more at: https://malayalam.boldsky.com/health/diabetic-patients-can-reduce-blood-sugar-level-without-medicine-follow-these-simple-ways-034765.html?story=1
തെറ്റായ ദിനചര്യകളും ഭക്ഷണശീലങ്ങളും കാരണം, ഈ രോഗം യുവാക്കളിലും കുട്ടികളിലുമടക്കം കണ്ടുവരുന്നു. പ്രമേഹ രോഗം വന്നാല്‍, ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന പഞ്ചസാര ആഗിരണം ചെയ്യാന്‍ കോശങ്ങള്‍ക്ക് കഴിയില്ല. അതുകൊണ്ട് ശരീരത്തില്‍ ഇന്‍സുലിന്‍ കുറവുണ്ടാകുന്നു. പ്രമേഹം ഒരിക്കലും പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കഴിയില്ല, എന്നാല്‍ ഈ രോഗം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയും. പ്രമേഹം നിയന്ത്രിക്കാന്‍ ആളുകള്‍ തുടര്‍ച്ചയായി മരുന്നുകള്‍ കഴിക്കുന്നു. ചിലപ്പോള്‍ ഷുഗര്‍ നിയന്ത്രിക്കാന്‍ ഇന്‍സുലിന്‍ സ്ഥിരമായി ഉപയോഗിക്കേണ്ട അവസ്ഥയും വരും.

Read more at: https://malayalam.boldsky.com/health/diabetic-patients-can-reduce-blood-sugar-level-without-medicine-follow-these-simple-ways-034765.html?story=1
എന്നാല്‍ മരുന്നും ഇന്‍സുലിനും തുടര്‍ച്ചയായി ഉപയോഗിക്കുന്നത് അപകടവുമാണ്. നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു. പ്രമേഹരോഗികള്‍ക്ക് മരുന്നുകളും ഇന്‍സുലിനും ഇല്ലാതെ എങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാമെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

Read more at: https://malayalam.boldsky.com/health/diabetic-patients-can-reduce-blood-sugar-level-without-medicine-follow-these-simple-ways-034765.html?story=2
പൊണ്ണത്തടി കുറയ്ക്കുക ഉയര്‍ന്ന അളവില്‍ രക്തത്തില്‍ പഞ്ചസാരയുള്ള ആളുകള്‍ സാധാരണയായി പ്രമേഹം തടയാനായി മരുന്നുകള്‍ കഴിക്കാറുണ്ട്. എന്നാല്‍ മരുന്നില്ലാതെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആദ്യം നിങ്ങളുടെ ശരീരഭാരം ക്രമമാക്കി വയ്ക്കുക. പൊണ്ണത്തടി നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല. അതിനായി നിങ്ങളുടെ ഭക്ഷണം നിയന്ത്രിക്കണം. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഡയറ്റ് പതിവായി പിന്തുടരുക.

Read more at: https://malayalam.boldsky.com/health/diabetic-patients-can-reduce-blood-sugar-level-without-medicine-follow-these-simple-ways-034765.html?story=2
ഈ 4 പഴങ്ങള്‍ ഒഴികെ എല്ലാം കഴിക്കുക രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവര്‍ ചിക്കൂ, മാങ്ങ, വാഴപ്പഴം, മുന്തിരി എന്നിവ ഒഴികെയുള്ള മറ്റെല്ലാ പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പഴങ്ങള്‍ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുകയും വിശപ്പ് ശമിപ്പിക്കുകയും പൊണ്ണത്തടി കുറയ്ക്കുകയും ചെയ്യും. പഴങ്ങളില്‍ വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിന്റെയും എല്ലുകളുടെയും ആരോഗ്യം നിലനിര്‍ത്തുന്നു. സിങ്ക്, പൊട്ടാസ്യം, ഇരുമ്പ് എന്നിവയും ഇവയില്‍ ധാരാളമായി കാണപ്പെടുന്നു, ഇത് ഇന്‍സുലിന്റെ ശരിയായ അളവ് നിലനിര്‍ത്താന്‍ സഹായകമാണ്.

Read more at: https://malayalam.boldsky.com/health/diabetic-patients-can-reduce-blood-sugar-level-without-medicine-follow-these-simple-ways-034765.html?story=3
ദിവസവും യോഗ ചെയ്യുക രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ ദിവസവും യോഗ ചെയ്യുക. യോഗ നിങ്ങളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കുകയും ശരീരത്തെ വഴക്കമുള്ളതാക്കുകയും ചെയ്യും. ഷുഗര്‍ കൂടുതലുള്ളവര്‍ നിര്‍ബന്ധമായും യോഗ ചെയ്യണം.

Read more at: https://malayalam.boldsky.com/health/diabetic-patients-can-reduce-blood-sugar-level-without-medicine-follow-these-simple-ways-034765.html?story=3
30 മിനിറ്റ് നടത്തം മരുന്നോ ഇന്‍സുലിനോ ഇല്ലാതെ നിങ്ങള്‍ക്ക് പഞ്ചസാര നിയന്ത്രിക്കണമെങ്കില്‍, ദിവസവും 30 മിനിറ്റ് നേരം നടക്കുക. ദിവസവും നടക്കുന്നതിലൂടെ ശരീരം സജീവമായി നിലകൊള്ളുകയും ഇന്‍സുലിന്‍ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രണവിധേയമാവുകയും ചെയ്യും. സൂപ്പും പച്ചക്കറികളും കഴിക്കുക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനായി നിങ്ങള്‍ പച്ചക്കറി സൂപ്പ് കഴിക്കണം. പച്ചക്കറികള്‍ തിളപ്പിച്ച് അവയില്‍ നിന്ന് സൂപ്പ് ഉണ്ടാക്കുക. വൈറ്റമിന്‍ സി, ബീറ്റാ കരോട്ടിന്‍, മഗ്‌നീഷ്യം എന്നിവയാല്‍ സമ്പുഷ്ടമായതിനാല്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നിങ്ങള്‍ ചീര, മത്തങ്ങ, കയ്പക്ക എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. സൂപ്പും പച്ചക്കറികളും കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കും, രക്തത്തിലെ പഞ്ചസാരയും സാധാരണ നിലയിലാകും.

Read more at: https://malayalam.boldsky.com/health/diabetic-patients-can-reduce-blood-sugar-level-without-medicine-follow-these-simple-ways-034765.html?story=3
പഞ്ചസാര പൂര്‍ണമായും ഒഴിവാക്കുക രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായി തുടരുന്നവര്‍ എണ്ണ അടങ്ങിയ ഭക്ഷണം കുറയ്ക്കണം. ഭക്ഷണത്തില്‍ കൊഴുപ്പ് വന്നാല്‍ അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിന് തടസ്സമാകും. അതിനാല്‍ എണ്ണ, നെയ്യ് എന്നിവ ഒഴിവാക്കുക. ഇതിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാര എന്നെന്നേക്കുമായി സാധാരണ നിലയിലാകും.

Read more at: https://malayalam.boldsky.com/health/diabetic-patients-can-reduce-blood-sugar-level-without-medicine-follow-these-simple-ways-034765.html?story=3
ഭക്ഷണത്തില്‍ ബാര്‍ലി ഉള്‍പ്പെടുത്തുക ശരീരത്തിലെ ഗ്ലൂക്കോസിന്റെ ശരിയായ അളവ് നിലനിര്‍ത്തുന്നതിന് നാരുകളാല്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കണം. ദിവസവും ഒരു കപ്പ് ബാര്‍ലി കഴിച്ചാല്‍, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനാകും.

Read more at: https://malayalam.boldsky.com/health/diabetic-patients-can-reduce-blood-sugar-level-without-medicine-follow-these-simple-ways-034765.html?story=3
പ്രോട്ടീന്‍ ഭക്ഷണക്രമം പ്രഭാതഭക്ഷണത്തില്‍ നിങ്ങള്‍ ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം, അങ്ങനെ ശരീരത്തില്‍ ശക്തി നിലനില്‍ക്കും. കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പ് കൂടിയ വസ്തുക്കളും ഒഴിവാക്കണം. രാവിലെ ഓട്‌സോ മറ്റേതെങ്കിലും ആരോഗ്യകരമായ ഭക്ഷണമോ കഴിക്കാം. ഡ്രൈ ഫ്രൂട്‌സ് കഴിക്കുക ദിവസവും 50 ഗ്രാം ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. കശുവണ്ടി, ബദാം, പിസ്ത, വാല്‍നട്ട് എന്നിവ കഴുക്കുക. ഇവയില്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍, ഇന്‍സുലിന്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു.

Read more at: https://malayalam.boldsky.com/health/diabetic-patients-can-reduce-blood-sugar-level-without-medicine-follow-these-simple-ways-034765.html?story=3

← Back to Articles
Book Now
Lab Result