പ്രമേഹ രോഗികളെ ബാധിയ്ക്കും ഡയബെറ്റിക് കോമ.

Oct 07, 2025

പ്രമേഹ രോഗികളെ ബാധിയ്ക്കും ഡയബെറ്റിക് കോമ.


പ്രമേഹം നിയന്ത്രണത്തില്‍ നിര്‍ത്തിയില്ലെങ്കില്‍ ശരീരത്തിലെ പല അവയവങ്ങളേയും ബാധിച്ച് ഗുരുതരമായി മാറാവുന്ന
 ഒരു അവസ്ഥയാണ്. ഇതുപോലെയാണ് പ്രമേഹ രോഗികളെ ബാധിയ്ക്കാവുന്ന ഡയബെറ്റിസ് കോമ.ഇതെക്കുറിച്ച് അറിയാം.

പ്രമേഹം അഥവാ ഡയബെറ്റിസ് എന്നത് പണ്ട് പ്രായമായവരെ ബാധിയ്ക്കുന്ന ഒന്നായിരുന്നുവെങ്കില്‍ ഇന്ന് അത് കുട്ടികളെപ്പോലും
 ബാധിയ്ക്കുന്നു. ജീവിതശൈലികളും ഭക്ഷണശീലങ്ങളുമെല്ലാമാണ് ഇതിന് പ്രധാനമായും കാരണമായി വരുന്നത്. പ്രമേഹത്തിന് 
കാരണങ്ങള്‍ പലതാണ്. പാരമ്പര്യരോഗം എന്നതില്‍ മുന്‍നിരയില്‍ വരുന്ന ഒന്നാണിത്. ഇതുപോലെ സ്‌ട്രെസ്, വ്യായാമക്കുറവ്,
 ചില മരുന്നുകള്‍, ചില രോഗാവസ്ഥകള്‍, മോശം ഭക്ഷണശീലം എന്നിവയെല്ലാം തന്നെ പ്രമേഹത്തിന് കാരണമാകുന്നു പ്രമേ
ഹം വന്നാല്‍ പിന്നെ പൂര്‍ണമായ നിയന്ത്രണം സാധ്യമല്ല. ഇത് നിയന്ത്രിച്ച് നിര്‍ത്തുകയേ നടക്കൂ. പ്രമേഹരോഗികളെ ബാധിയ്ക്കു
ന്ന മറ്റൊരു അവസ്ഥയാണ് ഡയബെറ്റിക് കോമ എന്നത്. .

രക്തത്തില്‍ പഞ്ചസാര കൂടുന്നത്

രക്തത്തില്‍ പഞ്ചസാര കൂടുന്നത് മാത്രമല്ല, കുറയുന്നതും പ്രശ്‌നം തന്നെയാണ്. കൂടുന്നത് ഹൈപ്പര്‍ഗ്ലൈസീമിയ എന്ന അവസ്ഥ 
വരുന്നു, അതേ സമയം കുറഞ്ഞാല്‍ ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയുമുണ്ടാകും. സാധാരണഗതിയിൽ നിന്നും ഒരു വ്യക്തി
യുടെ രക്തത്തിലെ ഷുഗർ ലെവൽ അളവ് 70 mg/dL അല്ലെങ്കിൽ 3.9 mmol/L-ൽ താഴെയാകുമ്പോഴാണ് ഹൈപ്പോഗ്ലൈസീമിയ എന്ന 
അവസ്ഥ വികസിക്കുന്നത്. ഹൈപ്പോഗ്ലൈസീമിയ സംഭവിക്കുന്നത് മൂലം ശരീരത്തിന് പല പ്രശ്നങ്ങളും ഉണ്ടാകാം. വിറയൽ,
തലകറക്കം, അമിതമായ വിയർക്കുക, അമിതവിശപ്പ്, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നത്, 
ആശയക്കുഴപ്പം, അമിതക്ഷോഭം, ഉത്കണ്ഠ, തലവേദന തുടങ്ങിയ പല അവസ്ഥകള്‍ക്കും ഇത് വഴിയൊരുക്കും.

ഹൈപ്പോഗ്ലൈസീമിയ

പ്രമേഹരോഗികളെ ബാധിയ്ക്കുന്ന മറ്റൊരു അവസ്ഥയാണ് ഡയബെറ്റിക് കോമ എന്നത്. ഈ അവസ്ഥ ജീവന്‍ വരെ കവര്‍ന്നെ
ടുക്കാവുന്ന ഒന്നാണ്. ഹൈപ്പര്‍ഗ്ലൈസീമിയയും ഹൈപ്പോഗ്ലൈസീമിയയും ഒരു പരിധിയില്‍ കൂടുതലാകുമ്പോഴാണ് ഈ അവ
സ്ഥയില്‍ എത്തുന്നത്. ഇത് രോഗിയുടെ ബോധം നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. പെട്ടെന്ന് തന്നെ ചികിത്സ നേടേണ്ട ഒന്നാണിത്.
 അല്ലെങ്കില്‍ ജീവന്‍ വരെ അപകടത്തിലാകാവുന്ന ഒന്ന്.

ഹൈപ്പര്‍ ഗ്ലൈസീമിയയില്‍ രക്തം വല്ലാതെ അസിഡിക്കാകുന്നു. ഡയബെററിക് കെറ്റോ അസിഡോസിസ് എന്നാണ് 
ഇത് അറിയപ്പെടുന്നത്. ഇതല്ലെങ്കില്‍ ഹൈപ്പെറോസ്‌മോളാര്‍ ഹൈപ്പര്‍ ഗ്ലൈസമിക് സ്റ്റേറ്റ് എന്ന അവസ്ഥ വരുന്നു. ഇത്തരം 
അവസ്ഥകള്‍ വരുമ്പോള്‍ ആശയക്കുഴപ്പം, ശ്വസിയ്ക്കാന്‍ ബുദ്ധിമുട്ട്, അബോധാവസ്ഥ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാ
കാം. ഹൈപ്പോഗ്ലൈസീമിയ വരുന്നത് ഇന്‍സുലിന്‍ അളവ് കൂടുമ്പോഴോ പ്രമേഹരോഗികള്‍ ഭക്ഷണം കഴിയ്ക്കാതിരിയ്ക്കു
മ്പോഴോ ആണ്. ഇത് തലച്ചോറിന് ആവശ്യമുള്ള ഗ്ലൂക്കോസ് ലഭ്യമാകാതിരിയ്ക്കാന്‍ ഇടയാക്കുന്നു. ഇത് വിയര്‍ക്കുക, തലചു
റ്റല്‍, ചുഴലി, കോമ പോലുള്ള അവസ്ഥകളിലേയ്ക്ക് നയിക്കുന്നു.

​പ്രമേഹ രോഗികള്‍ കൃത്യമായി രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ച് നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഇത് ബോധ്യമാ
ക്കുന്നു. ഇവര്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് കൃത്യമായി നില നിര്‍ത്തണം, അവരുടെ ചികിത്സാരീതികളും മരുന്നുകളുമെ
ല്ലാം കൃത്യമായി പാലിയ്ക്കണം. അസാധാരണ രീതിയില്‍ ദാഹം, തലചുറ്റല്‍, മൂത്രശങ്ക, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണ
ങ്ങള്‍ ഉണ്ടെങ്കില്‍ വേഗം തന്നെ മെഡിക്കല്‍ സഹായം തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.


 

← Back to Articles
Book Now
Lab Result