നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാം; ഒആർഎസ് ഉപയോഗിക്കേണ്ടതെങ്ങനെ?

Oct 07, 2025

നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാം;  ഒആർഎസ് ഉപയോഗിക്കേണ്ടതെങ്ങനെ?


വേനൽക്കാലത്ത് എത്ര വെള്ളം കുടിച്ചാലും മതിവരില്ലെങ്കിൽ മഴക്കാലമായാൽ വെള്ളം കുടിക്കാൻ തന്നെ മറക്കുന്ന അവസ്ഥയാണ്. ഇത്നിർജലീകരണത്തിന്കാരണമാകും .
നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാൻ ഫലപ്രദമായ മാർഗമാണ് ഓറൽ റീ ഹൈഡ്രേഷൻ സാൾട്ട്സ് അഥവാ ഒആർഎസ്. ഇന്ന് ഒആർഎസ് ദിനമായാണ് ആചരിക്കു ന്നത്.
ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിട്ടുള്ള ഒആർഎസ് ഡോക്ടറുടെയോ  ആരോഗ്യ പ്രവർത്തകരുടേയോ നിർദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും കുടിക്കണം.
ഒആർഎസ്ഉപയോഗിക്കേണ്ടതെങ്ങനെ?
എല്ലാ വീടുകളിലും ( പ്രേത്യേകിച്ച്  കുട്ടികളുള്ള വീടുകളിൽ) ഒആർഎസ് പാക്കറ്റുകൾ സൂക്ഷിക്കണം.
ഒരു പാത്രത്തിൽ ഒരു ലുറ്റർ തിളപ്പിച്ചാറിയ വെള്ളം എടുക്കുക.
വെള്ളത്തിലേക്ക് ഒരു പാക്കറ്റ് ഒആർഎസ് ചേർത്ത്നന്നായി ഇളക്കി യോജിപ്പിക്കുക.
കുഞ്ഞുങ്ങൾക്ക് ചേറിയ അളവിൽ ഇത് നൽകാം. ഛർദ്ദിയുണ്ടെങ്കിൽ 5 മുതൽ 10 മിനിറ്റ് ഇടവേളയിൽ നൽകാം.
ഒരിക്കൽ തയാറാക്കിയ ലായനി 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം.

← Back to Articles
Book Now
Lab Result