സന്ധി വേദനയ്ക്കും ബലക്ഷയത്തിനും ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ..!

Oct 07, 2025

സന്ധി വേദനയ്ക്കും ബലക്ഷയത്തിനും ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ..!


ഒരു പ്രായം കഴിഞ്ഞാൽ പലരും നേരിടുന്ന പ്രശ്നമാണ് സന്ധിവേദന, സന്ധികളിൽ ബലക്ഷയം എന്നിവ. ആദ്യകാലങ്ങളിൽ പ്രായമായവരിൽ ആണ് ഇത് കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ പ്രായഭേദമന്യേ എല്ലാവർക്കും ഇത് അനുഭവപ്പെടുന്നു. മാറിയ ജീവിതരീതിയും ഭക്ഷണക്രമങ്ങളും കാരണം ശരീരത്തിൽ പല പോഷകങ്ങളുടെയും അഭാവമാണ് ഇതിനു കാരണം. എന്നാൽ ഇനി പറയുന്ന പഴവർ​ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഒരു പരിധിവരെ ഈ അസ്വസ്ഥതകളിൽ നിന്നും മോചനം ലഭിക്കുന്നതായിരിക്കും. 

മാമ്പഴം: ഇതിൽ വിറ്റാമിൻ സി, പോളിഫെനോൾസ്, കരോട്ടിനോയിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നിർക്കെട്ട് കുറയ്ക്കാനും അസ്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കാനും സഹായിക്കും.

സ്ട്രോബെറി: വൈറ്റമിൻ സി ധാരാളം അടങ്ങിയ പഴവർ​ഗമാണിത്. സന്ധിവാതം, ഹൃദ്രോഗം എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു.
ചെറി: ആന്റിഓക്‌സിഡന്റ് ​ഗുണങ്ങൾ ഉള്ള ഈ പഴം സ്ന്ധികളുടെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്.
റാസ്‌ബെറി: വിറ്റാമിൻ സി, ആന്തോസയാനിൻ എന്നിവയിൽ ഏറ്റവും ഉയർന്നതാണ് ചുവന്ന റാസ്ബെറി. പഴത്തിൽ നിന്നുള്ള സത്തിൽ വീക്കം, ഓസ്റ്റിയോ ആർത്രൈറ്റിസ് ലക്ഷണങ്ങൾ എന്നിവ കുറയ്ക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.

തണ്ണിമത്തൻ: ഇതിൽ കരോട്ടിനോയിഡ് ബീറ്റാ-ക്രിപ്‌റ്റോക്‌സാന്തിൻ ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്, ഇത് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് സാധ്യത കുറയ്ക്കും.

മുന്തിരി: എല്ലുകൾക്ക് ഗുണം ചെയ്യുന്ന ആന്റിഓക്‌സിഡന്റുകളുടെയും മറ്റ് പോളിഫെനോളുകളുടെയും മികച്ച ഉറവിടമാണിത്. ചുവപ്പും കറുപ്പും മുന്തിരിയിൽ റെസ്‌വെറാട്രോൾ അടങ്ങിയിട്ടുണ്ട്.

മാതളനാരകം: ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി പ്രവർത്തനങ്ങളും ഉള്ള പോളിഫെനോളിക് സംയുക്തങ്ങളാൽ സമ്പന്നമാണ് ഇത്.
 

← Back to Articles
Book Now
Lab Result